POLITICAL NEWS OF KERALA - കേരളത്തിലെ രാഷ്ട്രീയ വാര്‍ത്തകള്‍

ഉപതിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ്സ് ഒരുക്കം തുടങ്ങി

  • കെ.പി.സി.സി ഉപതിരഞ്ഞെടുപ്പിന് സമിതികളെ നിയോഗിച്ചു
  • സമിതികള്‍ക്ക് ചുമതലക്കാരായി
  • കണ്ണൂര്‍-ആര്യാടന്‍ മുഹമ്മദ്, എറണാകുളം - പി.പി. തങ്കച്ചന്‍,ആലപ്പുഴ -തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കേരളം വലതുപക്ഷത്തിന് വന്‍ വിജയം

  • നാല് സീറ്റ് ഇടതിന്
  • പതിനാറു സീറ്റില്‍ വലതുപക്ഷം വിജയിച്ചു
  • യു.ഡി.എഫ് ആഘോഷം തുടങ്ങി

കേരളത്തില്‍ വിജയിച്ചവര്‍

  • കാസര്‍കോഡ് - പി.കരുണാകരന്‍ - സി.പി.എം
  • വയനാട് - എം.ഐ. ഷാനവാസ് - കോണ്‍ഗ്രസ്സ്
  • കണ്ണൂര്‍ - കെ.സുധാകരന്‍ - കോണ്‍ഗ്രസ്സ്

കേരളത്തില്‍ വിജയിച്ചവര്‍

  • വടകര - മുല്ലപ്പിള്ളി രാമചന്ദ്രന്‍ - കോണ്‍ഗ്രസ്സ്
  • കോഴിക്കോട് - എം.കെ. രാഘവന്‍ - കോണ്‍ഗ്രസ്സ്
  • മലപ്പുറം - ഇ.അഹമ്മദ് - മുസ്ലീം ലീഗ്

കേരളത്തില്‍ വിജയിച്ചവര്‍

  • പൊന്നാനി - ഇ.ടി. മുഹമ്മദ് ബഷീര്‍ - മുസ്ലീം ലീഗ്
  • പാലക്കാട് - എം.ബി. രാജേഷ് - സി.പി.എം
  • ആലത്തുര്‍ - പി.കെ ബിജു - സി.പി.എം

കേരളത്തില്‍ വിജയിച്ചവര്‍

  • തൃശൂര്‍ - പി.സി.ചാക്കോ - കോണ്‍ഗ്രസ്സ്
  • ചാലക്കുടി - കെ.പി.ധനപാലന്‍ - കോണ്‍ഗ്രസ്സ്
  • എറണാകുളം - കെ.വി.തോമസ്സ് - കോണ്‍ഗ്രസ്സ്

കേരളത്തില്‍ വിജയിച്ചവര്‍

  • ഇടുക്കി - പി.ടി തോമസ്സ് - കോണ്‍ഗ്രസ്സ്
  • ആലപ്പുഴ - കെ.സി വേണുഗോപാല്‍ - കോണ്‍ഗ്രസ്സ്
  • കോട്ടയം - ജോസ്.കെ.മാണി - കേരള കോണ്‍ഗ്രസ്സ്

കേരളത്തില്‍ വിജയിച്ചവര്‍

  • പത്തനംതിട്ട - ആന്റോ ആന്റണി.പി - കോണ്‍ഗ്രസ്സ്
  • മാവേലിക്കര - കൊടിക്കുന്നില്‍ സുരേഷ് - കോണ്‍ഗ്രസ്സ്
  • കൊല്ലം - എന്‍.പീതാംബരക്കുറുപ്പ് - കോണ്‍ഗ്രസ്സ്

കേരളത്തില്‍ വിജയിച്ചവര്‍

  • ആറ്റിങ്ങല്‍ - എ.സമ്പത്ത് - സി.പി.എം
  • തിരുവനന്തപുരം- ശശി തരൂര്‍ - കോണ്‍ഗ്രസ്സ്
  • കോണ്‍ഗ്രസ്സ് 13 സീറ്റ്, സി.പി.എം 4 സീറ്റ്, മുസ്ലീംലീഗ് 2 സീറ്റ്, കേരള കോണ്‍ഗ്രസ്സ് (മാണി) 1 സീറ്റ്

Kerala Politics and Lok Sabha Election

  • Kerala Election 2009 - Parliament constituencies,Reviews,News and Reports
  • Kerala Political Parties and Candidates
  • കേരള രാഷ്ട്രീയം - സ്ഥാനാര്‍ത്ഥികളും വോട്ടെടുപ്പും

Kerala Politics

  • Discussion on Latest Political Events in Kerala
  • Latest and Exclusive Political News
  • Information of Various politicians
1 2 3 4 5 6 7 8 9 10 11

LATEST POLITICAL NEWS AND POSTS ABOUT KERALA

സ്വാശ്രയകരാര്‍ – സര്‍ക്കാരിനെതിരെ കെ.എസ്.യു വും

എസ്.എഫ്.ഐ ക്ക് പുറകേ കെ.എസ്.യു വും സ്വാശ്രയകാരാറിനെതിരേ സര്‍ക്കാരിനെതിരേ തിരിയുന്നു.  സ്വാശ്രയ കരാര്‍ വിദ്യാര്‍ത്ഥി വിരുദ്ധമാണെന്ന് എന്‍.എസ്.യു ദേശീയ അദ്ധ്യക്ഷന്‍ ഹൈബി ഈഡന്‍ പറഞ്ഞു. മാനേജ്മെന്റുകളുമായുള്ള രഹസ്യധാരണപ്രകാരമുള്ള ഈ കരാര്‍ നടപ്പാക്കുന്നതിനെതിരെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും. അന്‍പത് ശതമാനം സീറ്റുകളില്‍ സര്‍ക്കാര്‍ ഫീസും മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനവും നടത്തിയേ തീരൂ എന്നും അദ്ദേഹം പറഞ്ഞു.

കേരള രാഷ്ട്രീയം - Kerala Politics

സര്‍ക്കാര്‍ പണം ലാവ്ലിന്‍ നടപടികള്‍ക്കായി ഉപയോഗിക്കരുത് – പി.പി. തങ്കച്ചന്‍

ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ പണം വിനിയോഗിക്കാന്‍ സമ്മതിക്കുകയില്ല എന്ന് പി.പി. തങ്കച്ചന്‍ പറഞ്ഞു. ഉദ്യോഗസ്ഥരെ വച്ച് പണപ്പിരിവ് നടത്തി കേസിനെ നേരിടാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് തങ്കച്ചന്‍ ആരോപിച്ചു. ആലപ്പുഴയില്‍ വച്ചാണ് മാധ്യമങ്ങളോട് തങ്കച്ചന്‍ ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രിസഭയില്‍ മുഖ്യമന്ത്രി ഇപ്പോള്‍ ഒറ്റക്ക് നില്‍ക്കുകയാണെന്നും തങ്കച്ചന്‍ പറഞ്ഞു.

കേരള രാഷ്ട്രീയം - Kerala Politics

സര്‍ക്കാരിനെതിരെ എസ്.എഫ്.ഐ രംഗത്ത്

സ്വാശ്രയ കോളേജ് പ്രശ്നത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരേ എസ്.എഫ്.ഐ രംഗത്ത് വന്നു.  കരാറില്‍ മാറ്റം വരുത്താതെ സ്വാശ്രയകരാറില്‍ ഒപ്പിടാന്‍ സര്‍ക്കാരിനെ അനുവദിക്കുകയില്ല എന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ശ്രീ. പി.കെ ബിജു പറഞ്ഞു. കേരളത്തിലെ രണ്ട് സ്വാശ്രയ കോളേജുകളുടെ അഫിലിയേഷന്‍ റദ്ദാക്കിയ നടപടിയെ എസ്.എഫ്.ഐ ന്യായീകരിച്ചു. ഈ നടപടി പിന്‍വലിക്കാന്‍ വേണ്ടി സര്‍ക്കാര്‍ ഇടപെടുന്നത് അപലപനീയമാണെന്നു ബിജു വ്യക്തമാക്കി. ഇതിനിടെ സ്വാശ്രയ കരാറില്‍ ഒപ്പിടുന്നത് സര്‍ക്കാര്‍ ബുധനാഴ്ചത്തേക്ക് മാറ്റി വച്ചു. നിയമവകുപ്പുമായി ആലോചിച്ച ശേഷം മാത്രം കരാറില്‍ ഒപ്പു വയ്ക്കാനാണ് ഈ നീക്കം.

കേരള രാഷ്ട്രീയം - Kerala Politics

ഉപതിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ്സ് ഒരുക്കം തുടങ്ങി

ലോകസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച നിയമസഭാ സാമാജികരുടെ നിയോജക മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ്സ് ഒരുക്കങ്ങള്‍ തുടങ്ങി. ആദ്യ പടി എന്ന നിലയില്‍ മൂന്ന് മണ്ഡലങ്ങളിലേക്കും സമിതികളെ നിശ്ചയിച്ചു. സമിതികള്‍ക്ക് ചുമതലക്കാരേയും നിശ്ചയിച്ചിട്ടുണ്ട്. എറണാകുളത്ത് പി.പി തങ്കച്ചനും, ആലപ്പുഴയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കണ്ണൂര് ആര്യാടന്‍ മുഹമ്മദിനുമാണ് ചുമതല. ലോകസഭാ തിരഞ്ഞെടുപ്പിന്റെ വിജയാവേശം നിയമസഭാ ഉപതിരഞ്ഞെടുപ്പിലും പ്രതിഫലിക്കും എന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്സ്

കേരള രാഷ്ട്രീയം - Kerala Politics

കേരളത്തിന് കൈ നിറയെ കേന്ദ്ര മന്ത്രിമാര്‍

കേരളത്തില്‍ നിന്നുള്ള എം.പിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.വി.തോമസ്‌, ഇ. അഹമ്മദ്‌, ശശി തരൂര്‍ എന്നിവരെ കേന്ദ്രമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യാന്‍ പ്രധാനമന്ത്രി ക്ഷണിച്ചതോടെ കേന്ദ്രമന്ത്രി സഭയില്‍ കേരളത്തിന് കൈ നിറയെ മന്ത്രിമാര്‍. ശശി തരൂരും കെ.വി. തോമസ്സും ഇത് ആദ്യമായാണ് കേന്ദ്രമന്ത്രിമാരാകുന്നത്. വകുപ്പുകള്‍ക്ക് നാളെ തീരുമാനമുണ്ടാകും. ഇതാദ്യമായാണ് കേരളത്തിന് ഇത്രയധികം മന്ത്രിമാരെ ലഭിക്കുന്നത്. എ.കെ. ആന്റണിയും വയലാര്‍ രവിയും നേരത്തേ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിമാരായിക്കഴിഞ്ഞു.

കേരള രാഷ്ട്രീയം - Kerala Politics

സി.പി.എം തോല്‍വിക്ക് കാരണങ്ങളെന്ത് ?

കേരളത്തില്‍ ലോകസഭാ ഇലക്ഷനില്‍ പതിനാറു സീറ്റുകളിലും പരാജയപ്പെടാനുള്ള കാരണങ്ങള്‍ തേടിയായിരിക്കും സി.പി.എം നേതൃത്വം കുറച്ചു കാലത്തേക്കെങ്കിലും നടക്കുക. വി.എസ് അച്യുതാന്ദനും പിണറായി വിജയനും തമ്മിലുള്ള ശീതസമരവും പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും എല്ലാം ഇനി ചര്‍ച്ചാ വിഷയങ്ങളാണ്. വര്‍ഗ്ഗീയ കക്ഷി പരിവേഷമുള്ള പി.ഡി.പി യുമായി കൂട്ടുകൂടാനുള്ള തീരുമാനവും ചര്‍ച്ചക്ക് വിധേയമായേക്കാം. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങള്‍ വളരാന്‍ തോല്‍വി ഒരു കാരണമായേക്കാം എന്നും ശ്രുതിയുണ്ട്. ചെറുപ്പക്കാര്‍ ചിലര്‍ വിജയം നേടിയത് സി.പി.എമ്മിന്റെ ഭാവി പരിപാടികളെ തീര്‍ച്ചയായും സ്വാധീനിക്കും എന്നു കരുതാം. യുവജനങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കാനുള്ള തീരുമനവുമായി മുന്നോട്ട് പോകാന്‍ സി.പി.എം തയ്യാറായാല്‍ അത് മറ്റു പാര്‍ട്ടികളേയും സ്വാധീനിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

വായനക്കാരുടെ അഭിപ്രായം തേടുന്നു…

കേരള രാഷ്ട്രീയം - Kerala Politics

കേരളത്തില്‍ യു.ഡി.എഫ് തരംഗം -16 സീറ്റ് യു.ഡി.എഫ് – 4 സീറ്റ് എല്‍.ഡി.എഫ്

കേരളത്തിലെ വോട്ടെണ്ണല്‍ അവസാനിപ്പിച്ചപ്പോള്‍ യു.ഡി.എഫ് പതിനാറു സീറ്റുമായി വന്‍ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്.  കഴിഞ്ഞ തവണ 19 സീറ്റുകളില്‍ വിജയിച്ച എല്‍.ഡി.എഫ് ഇത്തവണ 4 സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. ഭാരതത്തിനെ നയിക്കുന്നതാര് എന്ന ചോദ്യത്തിന് ഏതാണ്ട് ഉത്തരം ലഭിച്ചു കഴിഞ്ഞു. 250 ലധികം സീറ്റുകളില്‍ യു.പി.എ മുന്നിട്ട് നില്‍ക്കുകയാണ്. കേരളം യു.പി.എക്ക് നല്‍കിയ സംഭാവന ഒട്ടും ചെറുതല്ല. കേരളത്തില്‍ മികവാര്‍ന്ന വിജയം ലഭിച്ചത് വയനാട് മണ്ഡലത്തിലാണ് ഒന്നരലക്ഷത്തിലധികം വോട്ടിനാണ് അവിടെ എം.ഐ ഷാനവാസ് വിജയിച്ചത്.  കോഴിക്കോടും പാലക്കാടുമാണ് ശക്തമായ മത്സരം നടന്ന രണ്ട് മണ്ഡലങ്ങള്‍.

കേരള രാഷ്ട്രീയം - Kerala Politics

കേരളത്തില്‍ തിരഞ്ഞെടുപ്പ് ഫലം

മണ്ഡലം വിജയി ലീഡ് പാര്‍ട്ടി പ്രധാന എതിരാളികള്‍
കാസര്‍കോഡ് പി.കരുണാകരന്‍ 64427 എല്‍.ഡി.എഫ് ഷാഹിദ കമാല്‍
കണ്ണൂര്‍ കെ.സുധാകരന് 43151 യു.ഡി.എഫ് കെ.കെ.രാഗേഷ്
വടകര മുല്ലപ്പിള്ളി രാമചന്ദ്രന്‍ 56186 യു.ഡി.എഫ് പി.സതീദേവി
കോഴിക്കോട് എം.കെ.രാഘവന്‍
838 യു.ഡി.എഫ് പി.എ. മുഹമ്മദ് റിയാസ്
പാലക്കാട് എം.ബി. രാജേഷ് 1820 എല്‍.ഡി.എഫ് സതീശന്‍ പാച്ചേനി
ആലത്തുര്‍ പി.കെ ബിജു
20960
എല്‍.ഡി.എഫ്
എന്‍.കെ.സുധീര്‍
മലപ്പുറം ഇ. അഹമ്മദ് 115569 എല്‍.ഡി.എഫ് ടി.കെ.ഹംസ
ചാലക്കുടി കെ.പി ധനപാലന്‍ 71679 യു.ഡി.എഫ് യു.പി.ജോസഫ്
എറണാകുളം കെ.വി തോമസ്സ്
11790 യു.ഡി.എഫ് സിന്ധു ജോയ്
ആലപ്പുഴ കെ.സി വേണുഗോപാല്‍
57791
യു.ഡി.എഫ്
കെ.എസ് മനോജ്
കോട്ടയം ജോസ്.കെ.മാണി
65743
യു.ഡി.എഫ്
സുരേഷ് കുറുപ്പ്
പത്തനംതിട്ട ആന്റോ ആന്റണി
111206
യു.ഡി.എഫ്
കെ.അനന്തഗോപന്‍
ആറ്റിങ്ങല്‍ എ.സമ്പത്ത്
17660
എല്‍.ഡി.എഫ്
ജി.ബാലചന്ദ്രന്‍
കൊല്ലം പീതാംബരക്കുറുപ്പ് 17531 യു.ഡി.എഫ്
തൃശൂര്‍ പി.സി ചാക്കോ 25151 യു.ഡി.എഫ് സി.എന്‍. ജയദേവന്‍
മാവേലിക്കര കൊടിക്കുന്നില്‍ സുരേഷ്
48240 യു.ഡി.എഫ്
ആര്‍.എസ്. അനില്‍
തിരുവനന്തപുരം ശശി തരൂര്‍ 100045
യു.ഡി.എഫ് പി.രാമചന്ദ്രന്‍
വയനാട് എം.ഐ ഷാനവാസ് 153439 യു.ഡി.എഫ് എം.റഹ്മത്തുള്ള
ഇടുക്കി പി.ടി തോമസ്സ് 74796 യു.ഡി.എഫ് ഫ്രാന്‍സിസ് ജോര്‍ജ്ജ്
പൊന്നാനി ഇ.ടി. മുഹമ്മദ് ബഷീര്‍ 83766 യു.ഡി.എഫ് ഹുസ്സൈന്‍ രണ്ടത്താണി

കേരള രാഷ്ട്രീയം - Kerala Politics

« Previous Entries

e-storage pro Wordpress Theme