നിയമസഭ ഉപതെരെഞ്ഞെടുപ്പ് നവംബര്‍ 7 നു നടക്കും .
ആലപ്പുഴ ,എറണാകുളം ,കണ്ണൂര്‍ മണ്ഡലങ്ങളിലെ ഉപതെരെഞ്ഞെടുപ്പുകള്‍ നവംബര്‍ 7 നു നടക്കുമെന്ന് ഇലക്ഷന്‍ കമ്മിഷന്‍ അറിയിച്ചു .നവംബര്‍ 10 നു ഫലമറിയാം .കഴിഞ്ഞ ലോകസഭ തെരെഞ്ഞെടുപ്പില്‍ എം .എല്‍ .എ മാരായിരുന്ന കെ .സി വേണുഗോപാലും ,കെ.വി .തോമസും ,കെ.സുധാകരനും വിജയിച്ച സാഹചര്യത്തിലാണ് ഈ മണ്ഡലങ്ങളില്‍ ഉപതെരെഞ്ഞെടുപ്പ് വേണ്ടി വരുന്നത് .മൂന്നു മണ്ഡലങ്ങളും യു .ഡി. എഫില്‍ കോണ്‍ഗ്രസിന്റെ മണ്ഡലങ്ങളാണ് .കോണ്‍ഗ്രസിന് വ്യെക്തമായ മേല്‍കൈ ഈ മണ്ഡലങ്ങളില്‍ ഉണ്ട് .എല്‍.ഡി.എഫില്‍ ആലപ്പുഴ മണ്ഡലം സി.പി .ഐ യും ,മറ്റു രണ്ടു മണ്ഡലങ്ങള്‍ സി.പി.എമ്മുമാണ് മത്സരിക്കുന്നത് .ആലപ്പുഴയും എറണാകുളവും നിലവിലെ സാഹചര്യങ്ങളില്‍ എല്‍.ഡി .എഫിന് വലിയ പ്രതീക്ഷകള്‍ നല്‍കുന്നില്ല .എന്നാല്‍ കണ്ണൂരില്‍ കോണ്‍ഗ്രസിന് മുന്‍ തൂക്കം ഉണ്ടെങ്കിലും സി .പി എമ്മിന് അഭിമാന പോരാട്ടമാണ് .സ്ഥാനാര്‍ഥി ആരായാലും ലക്‌ഷ്യം സുധാകരനാണ് എന്നതാണ് അവിടെ സി .പി .എമ്മിനു പ്രധാന കാര്യം .
No Response to “നിയമസഭ ഉപതെരെഞ്ഞെടുപ്പ് നവംബര്‍ 7 നു നടക്കും .” »
No comments yet.
RSS feed for comments on this post. TrackBack URI
Leave a comment