POLITICAL NEWS OF KERALA - കേരളത്തിലെ രാഷ്ട്രീയ വാര്‍ത്തകള്‍

ഉപതിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ്സ് ഒരുക്കം തുടങ്ങി

  • കെ.പി.സി.സി ഉപതിരഞ്ഞെടുപ്പിന് സമിതികളെ നിയോഗിച്ചു
  • സമിതികള്‍ക്ക് ചുമതലക്കാരായി
  • കണ്ണൂര്‍-ആര്യാടന്‍ മുഹമ്മദ്, എറണാകുളം - പി.പി. തങ്കച്ചന്‍,ആലപ്പുഴ -തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കേരളം വലതുപക്ഷത്തിന് വന്‍ വിജയം

  • നാല് സീറ്റ് ഇടതിന്
  • പതിനാറു സീറ്റില്‍ വലതുപക്ഷം വിജയിച്ചു
  • യു.ഡി.എഫ് ആഘോഷം തുടങ്ങി

കേരളത്തില്‍ വിജയിച്ചവര്‍

  • കാസര്‍കോഡ് - പി.കരുണാകരന്‍ - സി.പി.എം
  • വയനാട് - എം.ഐ. ഷാനവാസ് - കോണ്‍ഗ്രസ്സ്
  • കണ്ണൂര്‍ - കെ.സുധാകരന്‍ - കോണ്‍ഗ്രസ്സ്

കേരളത്തില്‍ വിജയിച്ചവര്‍

  • വടകര - മുല്ലപ്പിള്ളി രാമചന്ദ്രന്‍ - കോണ്‍ഗ്രസ്സ്
  • കോഴിക്കോട് - എം.കെ. രാഘവന്‍ - കോണ്‍ഗ്രസ്സ്
  • മലപ്പുറം - ഇ.അഹമ്മദ് - മുസ്ലീം ലീഗ്

കേരളത്തില്‍ വിജയിച്ചവര്‍

  • പൊന്നാനി - ഇ.ടി. മുഹമ്മദ് ബഷീര്‍ - മുസ്ലീം ലീഗ്
  • പാലക്കാട് - എം.ബി. രാജേഷ് - സി.പി.എം
  • ആലത്തുര്‍ - പി.കെ ബിജു - സി.പി.എം

കേരളത്തില്‍ വിജയിച്ചവര്‍

  • തൃശൂര്‍ - പി.സി.ചാക്കോ - കോണ്‍ഗ്രസ്സ്
  • ചാലക്കുടി - കെ.പി.ധനപാലന്‍ - കോണ്‍ഗ്രസ്സ്
  • എറണാകുളം - കെ.വി.തോമസ്സ് - കോണ്‍ഗ്രസ്സ്

കേരളത്തില്‍ വിജയിച്ചവര്‍

  • ഇടുക്കി - പി.ടി തോമസ്സ് - കോണ്‍ഗ്രസ്സ്
  • ആലപ്പുഴ - കെ.സി വേണുഗോപാല്‍ - കോണ്‍ഗ്രസ്സ്
  • കോട്ടയം - ജോസ്.കെ.മാണി - കേരള കോണ്‍ഗ്രസ്സ്

കേരളത്തില്‍ വിജയിച്ചവര്‍

  • പത്തനംതിട്ട - ആന്റോ ആന്റണി.പി - കോണ്‍ഗ്രസ്സ്
  • മാവേലിക്കര - കൊടിക്കുന്നില്‍ സുരേഷ് - കോണ്‍ഗ്രസ്സ്
  • കൊല്ലം - എന്‍.പീതാംബരക്കുറുപ്പ് - കോണ്‍ഗ്രസ്സ്

കേരളത്തില്‍ വിജയിച്ചവര്‍

  • ആറ്റിങ്ങല്‍ - എ.സമ്പത്ത് - സി.പി.എം
  • തിരുവനന്തപുരം- ശശി തരൂര്‍ - കോണ്‍ഗ്രസ്സ്
  • കോണ്‍ഗ്രസ്സ് 13 സീറ്റ്, സി.പി.എം 4 സീറ്റ്, മുസ്ലീംലീഗ് 2 സീറ്റ്, കേരള കോണ്‍ഗ്രസ്സ് (മാണി) 1 സീറ്റ്

Kerala Politics and Lok Sabha Election

  • Kerala Election 2009 - Parliament constituencies,Reviews,News and Reports
  • Kerala Political Parties and Candidates
  • കേരള രാഷ്ട്രീയം - സ്ഥാനാര്‍ത്ഥികളും വോട്ടെടുപ്പും

Kerala Politics

  • Discussion on Latest Political Events in Kerala
  • Latest and Exclusive Political News
  • Information of Various politicians
1 2 3 4 5 6 7 8 9 10 11

എന്‍സിപിയെ കാര്യമാക്കാനില്ലെന്ന് ചെന്നിത്തല

എന്‍സിപി ഗൌരവമുള്ള കാര്യമല്ലെന്ന് കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തല പറഞ്ഞു. കേരള രക്ഷാമാര്‍ച്ചിനോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്

മൊഴി പിണറായിക്കെതിരല്ല: ശര്‍മ

എസ്എന്‍സി ലാവ്ലിന്‍ കരാര്‍ സംബന്ധിച്ച് താന്‍ സിബിഐക്ക് നല്‍കിയ മൊഴി പിണറായി വിജയനെതിരാണെന്ന വാര്‍ത്ത അസംബന്ധമാണെന്ന് മന്ത്രി എസ് ശര്‍മ പറഞ്ഞു. ഇത്തരം വാര്‍ത്ത പടച്ചവര്‍ക്കു മാത്രമാണ് അതിന്റെ ഉത്തരവാദിത്തം. ലാവ്ലിന്‍ കമ്പനിയുമായുണ്ടാക്കിയ ധാരണപത്രം പുതുക്കാതെ മലബാര്‍ ക്യാന്‍സര്‍ സെന്ററിനു ലഭിക്കേണ്ട പണം നഷ്ടമാക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം യുഡിഎഫിനാണെന്നും അദ്ദേഹം പറഞ്ഞു. മത്സ്യഫെഡ് രജതജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള സെമിനാര്‍ ഉദ്ഘാടനത്തിനെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ‘98ലെ എല്‍ഡിഎഫ് സര്‍ക്കാരില്‍ വൈദ്യുതിമന്ത്രിയായിരുന്ന പിണറായിയുടെ കാലത്ത് തയ്യാറാക്കിയ ധാരണപത്രം മലബാര്‍ ക്യാന്‍സര്‍ സെന്ററിന് പണം ലഭിക്കുമെന്ന് ഉറപ്പുവരുത്തുന്നതും സംസ്ഥാന താല്‍പ്പര്യം സംരക്ഷിക്കുന്നതരത്തില്‍ സദുദ്ദേശ്യത്തോടെയുള്ളതുമായിരുന്നു. എന്നാല്‍ ധാരണപത്രം കരാര്‍ ആകുന്നതിന്റെ ഭാഗമായി തന്റെ മുന്നില്‍ വന്ന കരട് കരാര്‍ ധാരണപത്രത്തില്‍നിന്നു വ്യത്യസ്തമായിരുന്നു. കരടുകരാര്‍ ക്യാന്‍സര്‍ സെന്ററിന് പണം ലഭിക്കുമെന്ന് ഉറപ്പുവരാത്ത നിലയിലായിരുന്നു. ഇതേത്തുടര്‍ന്ന് പണം ലഭിക്കുമെന്ന് ഉറപ്പുവരുത്തി കരാര്‍ വയ്ക്കുന്നതിന് താന്‍ ഊര്‍ജസെക്രട്ടറിക്ക് നിര്‍ദേശം നല്‍കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്താണ് കരട് കരാര്‍ തയ്യാറാക്കിയത്.

സീറ്റുകള്‍ മാറില്ല – സി.പി.ഐ, ജനതദള്‍

പൊന്നാനി ലോക്‌സഭാ സീറ്റ്‌ സി.പി.ഐയില്‍നിന്ന്‌ എടുക്കാനും അവിടെ സ്വതന്ത്ര സ്‌ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനുമാണ്‌ സി.പി.എം. തീരുമാനം. ജനതാദളില്‍നിന്നും കോഴിക്കോട്‌ സീറ്റ്‌ ഏറ്റെടുത്ത ശേഷം വയനാട്‌ സീറ്റ്‌ ദളിന്‌ നല്‍കാനാണ്‌ കഴിഞ്ഞ ദിവസം നടന്ന സി.പി.എം സെക്രട്ടേറിയറ്റ്‌ യോഗം തീരുമാനിച്ചത്‌. ഘടകകക്ഷികളുടെ മുന്നില്‍ മുട്ടുമടക്കേണ്ടെന്നുമാണു സി.പി.എം. നിലപാട്‌.

പൊന്നാനിയടക്കം തങ്ങള്‍ക്ക്‌ അവകാശപ്പെട്ട നാലു സീറ്റിലും പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിക്കുമെന്നു സി.പി.ഐ. ജനറല്‍ സെക്രട്ടറി എ.ബി. ബര്‍ദാന്‍ പറഞ്ഞു. പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിക്കണമെന്നാണ് സി.പി.ഐ നിര്‍വ്വാഹകസമതിയോഗം തീരുമാനിച്ചത്. കോഴിക്കോട്‌ സീറ്റില്‍നിന്നു പിന്‍മാറില്ലെന്നു ജനതാദള്‍ സിറ്റിംഗ്‌ എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ഇന്നു ചേരുന്ന ഇടതു മുന്നണി യോഗത്തില്‍ സീറ്റ്‌ വിഭജനം കൂടുതല്‍ പ്രശ്നമാകും.

കോഴിക്കോടിനു പകരം വയനാടു സീറ്റ്‌ ഏറ്റെടുക്കാനുള്ള ചിന്തയേയില്ലെന്നു വീരേന്ദ്രകുമാര്‍ പറഞ്ഞു. മണ്ഡല പുനര്‍ നിര്‍ണയത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ ഇങ്ങനെയൊരു നിര്‍ദ്ദേശമുയര്‍ന്നതെങ്കില്‍ കേരളത്തിലെ 20 സീറ്റും മാറിയെടുക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം സീറ്റിന്‌ അവകാശമുന്നയിക്കാനുള്ള ഒരുക്കത്തിലാണ്‌ ആര്‍.എസ്‌.പി.

പൊന്നാനിയില്‍ സി.പി.ഐ. ചി ഹ്‌ നത്തില്‍ സ്‌ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ പി.ഡി.പി. കരുത്തനായ സ്വന്തം സ്‌ഥാനാര്‍ഥിയെ മത്സരിപ്പിക്കുമെന്ന്‌ അബ്‌ദുള്‍ നാസര്‍ മഅ്‌ദനി പറഞ്ഞു.

സി.പി.എം: 6 പേര്‍ക്ക്‌ വീണ്ടും ടിക്കറ്റ്‌

തിരുവനന്തപുരം: പി. കരുണാകരന്‍ (കാസര്‍ഗോഡ്‌), പി. സതീദേവി(വടകര), ടി.കെ. ഹംസ (മലപ്പുറം), കെ. സുരേഷ്‌ കുറുപ്പ്‌ (കോട്ടയം), പി. രാജേന്ദ്രന്‍(കൊല്ലം), ഡോ. കെ.എസ്‌. മനോജ്‌ (ആലപ്പുഴ) എന്നീ എം.പിമാരെ വീണ്ടും പരിഗണിക്കാന്‍ സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റില്‍ ധാരണ. ഡോ. സെബാസ്‌റ്റ്യന്‍ പോള്‍, വര്‍ക്കല രാധാകൃഷ്‌ണന്‍, സി.എസ്‌. സുജാത, എന്‍.എന്‍. കൃഷ്‌ണദാസ്‌ എന്നിവരുടെ കാര്യത്തില്‍ തീരുമാനമായില്ല.ലോനപ്പന്‍ നമ്പാടനെ ആരോഗ്യകാരണങ്ങളാല്‍ പരിഗണിക്കില്ല. അച്ചടക്ക നടപടിക്കുവിധേയനായ എ.പി. അബ്‌ദുള്ളക്കുട്ടിക്കും ഒറ്റപ്പാലത്തെ സിറ്റിംഗ്‌ എം.പി: എസ്‌. അജയകുമാറിനും സാദ്ധ്യതയില്ല.

കണ്ണൂരില്‍ ഇ.പി. ജയരാജന്‍, മാവേലിക്കരയില്‍ എസ്‌.എഫ്‌.ഐ. ദേശീയ പ്രസിഡന്റ്‌ പി.കെ. ബിജു, കോഴിക്കോട്‌ ഡി.വൈ.എഫ്‌.ഐ. അഖിലേന്ത്യാ പ്രസിഡന്റ്‌ പി. ശ്രീരാമകൃഷ്‌ണന്‍, ആറ്റിങ്ങലില്‍ എ. സമ്പത്ത്‌ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്‌.

സീറ്റ് വിഭജനം എല്‍.ഡി.എഫിന് തലവേദനയാകും.

ponnani lok sabha constituency map

പൊന്നാനി ,കോഴിക്കോട്  സീറ്റുകള്‍ സംബന്ധിച്ച്  നേരത്തേ ഉണ്ടായിരുന്ന തര്‍ക്കങ്ങള്‍ ശക്തമായി. ഇതു  സംബന്ധിച്ച്  സി .പി .ഐ എം ന്റെ നിലപാട്  ഇന്നലെ വ്യെക്തമാകിയതോടെയാണ്  പരസ്യമായ തര്‍ക്കങ്ങള്‍ തുടരുന്നത്. പൊന്നാനി സീറ്റില്‍ സ്വതന്ത്ര സ്ഥാനര്തിയെ നിര്‍ത്താനും ,കോഴിക്കോട്  സീറ്റ്  ജനദാദലിന്റെ പക്കല്‍നിന്നും ഏറ്റെടുകനുമുള്ള തീരുമാനമാണ് മുന്നണിയില്‍ തര്‍ക്കങ്ങള്‍കിടനല്കിയത്. ഇത്തരത്തിലുള്ള ആവശ്യം സി.പ.എം ഉന്നയിക്കുമെന്ന്  ഏറെകുറെ ഉറപ്പായിരുന്നു. അതുകൊണ്ട് തന്നെ ഈ രണ്ടു മണ്ഡലങ്ങള്‍ കൈവശം വച്ചുകൊണ്ടിരിക്കുന്ന സി.പി.ഐഉം ജനദാദലും ഇക്കാര്യം നേരത്തേ പ്രതീഷിച്ചിരുന്നു. അത്കൊണ്ടുതന്നെ ഇരുകക്ഷികളും വിട്ടുകൊടുക്കില്ല എന്ന ഉറച്ച പ്രസ്താവനകളുമായി പ്രതികരിക്കുകയും ചെയ്തു.പൊന്നാനിയില്‍ പി.ഡി പിയുടയൂം ഐ.എന്‍,ലിന്റെയും സഹായത്തോടെ സ്വതന്ത്ര നെ ജയിപ്പികനകുമെന്നു സി.പി എം വിലയിരുത്തുന്നു. കൂടാതെ പൊന്നാനിയും ത്രിതാലയും പോലുള്ള മണ്ഡലങ്ങളില്‍ സി.പി എം നു ഒറ്റക്ക്  നല്ല സ്വാധീനമുണ്ടെന്നും സി.പി.എം വിശ്വസിക്കുന്നു. എന്നാല്‍ മറുവശത്ത്  സ്ഥാനാര്‍ഥി പൊതു സമ്മതനായാലും ചിഹ്നം അരിവാളും നെല്കതിരും വേണമെന്ന്  സി.പി.ഐ വാദിക്കുന്നു. അല്ലാത്ത പക്ഷം വൊടുവിഹിതതിന്ടെ പേരില്‍ ദേശിയ പര്ടിയെന്ന പദവി നഷ്ടപെടുമെന്നു ഭയകുന്നു.ജനദാദലകട്ടെ പകരം നെല്കമെന്നു പറയുന്ന വയനാട്‌ മണ്ഡലത്തില്‍ യാതൊരു വിജയസധ്യതയും കാണുന്നില്ല.മണ്ഡല പുനക്രമീകരണത്തില്‍ യു.ഡി.എഫിന് ഏറ്റവും സ്വാധീനമുള്ള മണ്ഡലമായി  അത് മാറികഴിഞ്ഞു. ഒരു വെച്ചു മാറല്‍ വേണ്ടിവന്നാല്‍ വടകര മതിയെന്ന്  ജനടാദല്‍ ആവശ്യപ്പെടും. അതുകൊണ്ടുതന്നെ ശനിയാഴ്ച കൂടുന്ന എല്‍.ഡി.എഫ് യോഗം നിര്‍ണായകമാണ്. യു.ഡി.എഫും ,ബി.ജെ.പിയം തര്‍ക്കങ്ങള്‍ കൂടാതെ വിഭജനം
പൂര്‍ത്തിയാക്കി ഏറെമുന്നോട്ടു പോയികഴിഞ്ഞ സാഹചര്യത്തിലാണ്  എല്‍.ഡി.എഫില്‍ ഈ പ്രശനങ്ങള്‍ ഉടലെടുത്തത്.

പിണറായിക്കെതിരെ മൊഴികൊടുത്തിട്ടില്ലെന്ന് മന്ത്രി ശര്‍മ

ണറായിക്കെതിരെ മൊഴി കൊടുത്തുവെന്ന വാര്ത്ത അസംബന്ധ മാണെന്ന് മന്ത്രി ശര്‍മ പറഞ്ഞു. ലാവ്ലിനുമായി ഉണ്ടാകേണ്ടിയിരുന്ന ധാരണ പത്രത്തില്‍ പണം ലഭ്യമാക്കേണ്ട കാര്യത്തില്‍ കൂടുതല്‍ ഉറപ്പു ലഭിക്കും വിധം കരാര്‍ ഉണ്ടാക്കണം എന്നാണ് ആവശ്യപെട്ടത്‌ എന്നും അദ്ദേഹം പറഞ്ഞു.

വി.എസ് കപട രാഷ്ട്രീയക്കാരനെന്നു ചെന്നിത്തല .

നവകേരള യാത്രയുടെ സമാപന ചടങ്ങില്‍ പങ്കെടുത്തത്‌  വഴി വി.എസ്.കപട രാഷ്ട്രീയക്കാരനാണെന്ന്  തെളിയിച്ചു കഴിഞ്ഞു   എന്ന് ചെന്നിത്തല അഭിപ്രയെപെട്ടു.

ചുക്കാന്‍ വി.എസിന് ;തെരഞ്ഞെടുപ്പ് സര്‍ക്കാരിനെ വിലയിരുതലാകില്ല

വരാന്‍ പോകുന്ന ലോകസഭ തെരെഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുന്നത്  വി.എസ് ആയിരിക്കുമെന്ന്  സി.പി.ഐ എം കേന്ദ്ര നേതാക്കള്‍  അറിയിച്ചു.വരാന്‍ പോകുന്ന ലോകസഭ തെരെഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുന്നത്  വി.എസ് ആയിരിക്കുമെന്ന്  സി.പി.ഐ എം കേന്ദ്ര നേതാക്കള്‍  അറിയിച്ചു.തെരഞ്ഞെടുപ്പ്  ഫലം സംസ്ഥാന സര്‍കാരിന്റെ പ്രവര്‍ത്തനങളുടെ വിലയിരുതലാകില്ല എന്നും നേതാക്കള്‍ അറിയിച്ചു. തെരഞ്ഞെടുപ്പ്  സര്‍കാരിനെ വിലയിരുതുന്നതാകും  എന്ന്  നേരത്തേ പിണറായി വിജയന്‍ പറഞ്ഞിരുന്നു.

വി എസ് പങ്കെടുത്തേക്കും.

വകേരള മാര്‍ച്ചിന്റെ സമാപന സമ്മേളനത്തില്‍ വി.എസ്.അച്യുതാനന്ദന്‍  പങ്കെടുക്കാന്‍ സാധ്യത .വിവിധ എല്‍.ഡി.എഫ്  നേതാക്കളുമായി സംസാരിച്ചതിന്റെ വെളിച്ചത്തിലാണ്  അദ്ദേഹം പങ്കെടുകുന്നത്‌. പ്രൊ. ടി.ജെ ചന്ദ്രച്ചുടന്‍ ,സി.ദിവാകരന്‍ തുടങ്ങിയവരാണ്  ഇക്കാര്യത്തില്‍ വി.എസി നെ കണ്ടത്. സി.പി.ഐ.എം കേന്ദ്ര നേതാക്കളുടെ താല്പര്യമനുസരിച്ചാണ് നേതാക്കള്‍ വി.എസ് നെ കണ്ടെതെന്നാണ്  നിഗമനം .

നവകേരള മാര്‍ച്ച് ഇന്നു സമാപിക്കും

പിണറായി വിജയന്‍ നയിക്കുന്ന നവ കേരള മാര്‍ച്ച് ഇന്നു സമാപിക്കും.തിരുവനന്തപുരത്ത് ശംഖ് മുഖം കടപ്പുറത്ത് ചേരുന്ന സമാപന സമ്മേളനത്തില്‍ ഒരുലക്ഷം പാര്‍ട്ടി പ്രവര്‍ത്തകര്‍ പന്കെടുക്കും. സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി അഖിലേന്ത്യ സെക്രട്ടറി പ്രകാശ് കാരാട്ട് രാവിലെ തന്നെ ട്രെയിന്‍ മാര്‍ഗം തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട് .തിരുവനതപുരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ചെറു ജാഥകളായി വരുകയും വൈകിട്ട് 5 മണിയോടെ ഒരിമിച്ചു സമ്മേളന നഗരിയില്‍ പ്രവേശിക്കുകയും ചെയ്യും. നേരെത്തെ മാര്‍ച്ച് ഉത്‌ഘാടനം ചെയ്ത പോളിറ്റ് ബ്യുറോ അംഗം എസ്.രാമചന്ദ്രന്‍പിള്ളയും തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട് .തിരുവനന്തപുരവും സമ്മേളന നഗരിയും ഇതിനകം ചുവപ്പഅണിഞ്ഞു കഴിഞ്ഞു .വിവിധ കലാപരിപാടികളും ഉണ്ടാകും .
ഇതൊക്കെയാണെങ്കിലും വി.എസ് ന്റെ സാനിധ്യമോ അസാന്നിധ്യ മോ തന്നെയാകും ശ്രദ്ധ കേന്ദ്രമാകുക

« Previous Entries


RECOMMENDED

e-storage pro Wordpress Theme