POLITICAL NEWS OF KERALA - കേരളത്തിലെ രാഷ്ട്രീയ വാര്‍ത്തകള്‍

ഉപതിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ്സ് ഒരുക്കം തുടങ്ങി

  • കെ.പി.സി.സി ഉപതിരഞ്ഞെടുപ്പിന് സമിതികളെ നിയോഗിച്ചു
  • സമിതികള്‍ക്ക് ചുമതലക്കാരായി
  • കണ്ണൂര്‍-ആര്യാടന്‍ മുഹമ്മദ്, എറണാകുളം - പി.പി. തങ്കച്ചന്‍,ആലപ്പുഴ -തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കേരളം വലതുപക്ഷത്തിന് വന്‍ വിജയം

  • നാല് സീറ്റ് ഇടതിന്
  • പതിനാറു സീറ്റില്‍ വലതുപക്ഷം വിജയിച്ചു
  • യു.ഡി.എഫ് ആഘോഷം തുടങ്ങി

കേരളത്തില്‍ വിജയിച്ചവര്‍

  • കാസര്‍കോഡ് - പി.കരുണാകരന്‍ - സി.പി.എം
  • വയനാട് - എം.ഐ. ഷാനവാസ് - കോണ്‍ഗ്രസ്സ്
  • കണ്ണൂര്‍ - കെ.സുധാകരന്‍ - കോണ്‍ഗ്രസ്സ്

കേരളത്തില്‍ വിജയിച്ചവര്‍

  • വടകര - മുല്ലപ്പിള്ളി രാമചന്ദ്രന്‍ - കോണ്‍ഗ്രസ്സ്
  • കോഴിക്കോട് - എം.കെ. രാഘവന്‍ - കോണ്‍ഗ്രസ്സ്
  • മലപ്പുറം - ഇ.അഹമ്മദ് - മുസ്ലീം ലീഗ്

കേരളത്തില്‍ വിജയിച്ചവര്‍

  • പൊന്നാനി - ഇ.ടി. മുഹമ്മദ് ബഷീര്‍ - മുസ്ലീം ലീഗ്
  • പാലക്കാട് - എം.ബി. രാജേഷ് - സി.പി.എം
  • ആലത്തുര്‍ - പി.കെ ബിജു - സി.പി.എം

കേരളത്തില്‍ വിജയിച്ചവര്‍

  • തൃശൂര്‍ - പി.സി.ചാക്കോ - കോണ്‍ഗ്രസ്സ്
  • ചാലക്കുടി - കെ.പി.ധനപാലന്‍ - കോണ്‍ഗ്രസ്സ്
  • എറണാകുളം - കെ.വി.തോമസ്സ് - കോണ്‍ഗ്രസ്സ്

കേരളത്തില്‍ വിജയിച്ചവര്‍

  • ഇടുക്കി - പി.ടി തോമസ്സ് - കോണ്‍ഗ്രസ്സ്
  • ആലപ്പുഴ - കെ.സി വേണുഗോപാല്‍ - കോണ്‍ഗ്രസ്സ്
  • കോട്ടയം - ജോസ്.കെ.മാണി - കേരള കോണ്‍ഗ്രസ്സ്

കേരളത്തില്‍ വിജയിച്ചവര്‍

  • പത്തനംതിട്ട - ആന്റോ ആന്റണി.പി - കോണ്‍ഗ്രസ്സ്
  • മാവേലിക്കര - കൊടിക്കുന്നില്‍ സുരേഷ് - കോണ്‍ഗ്രസ്സ്
  • കൊല്ലം - എന്‍.പീതാംബരക്കുറുപ്പ് - കോണ്‍ഗ്രസ്സ്

കേരളത്തില്‍ വിജയിച്ചവര്‍

  • ആറ്റിങ്ങല്‍ - എ.സമ്പത്ത് - സി.പി.എം
  • തിരുവനന്തപുരം- ശശി തരൂര്‍ - കോണ്‍ഗ്രസ്സ്
  • കോണ്‍ഗ്രസ്സ് 13 സീറ്റ്, സി.പി.എം 4 സീറ്റ്, മുസ്ലീംലീഗ് 2 സീറ്റ്, കേരള കോണ്‍ഗ്രസ്സ് (മാണി) 1 സീറ്റ്

Kerala Politics and Lok Sabha Election

  • Kerala Election 2009 - Parliament constituencies,Reviews,News and Reports
  • Kerala Political Parties and Candidates
  • കേരള രാഷ്ട്രീയം - സ്ഥാനാര്‍ത്ഥികളും വോട്ടെടുപ്പും

Kerala Politics

  • Discussion on Latest Political Events in Kerala
  • Latest and Exclusive Political News
  • Information of Various politicians
1 2 3 4 5 6 7 8 9 10 11

സ്വാശ്രയകരാര്‍ – സര്‍ക്കാരിനെതിരെ കെ.എസ്.യു വും

എസ്.എഫ്.ഐ ക്ക് പുറകേ കെ.എസ്.യു വും സ്വാശ്രയകാരാറിനെതിരേ സര്‍ക്കാരിനെതിരേ തിരിയുന്നു.  സ്വാശ്രയ കരാര്‍ വിദ്യാര്‍ത്ഥി വിരുദ്ധമാണെന്ന് എന്‍.എസ്.യു ദേശീയ അദ്ധ്യക്ഷന്‍ ഹൈബി ഈഡന്‍ പറഞ്ഞു. മാനേജ്മെന്റുകളുമായുള്ള രഹസ്യധാരണപ്രകാരമുള്ള ഈ കരാര്‍ നടപ്പാക്കുന്നതിനെതിരെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും. അന്‍പത് ശതമാനം സീറ്റുകളില്‍ സര്‍ക്കാര്‍ ഫീസും മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനവും നടത്തിയേ തീരൂ എന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ പണം ലാവ്ലിന്‍ നടപടികള്‍ക്കായി ഉപയോഗിക്കരുത് – പി.പി. തങ്കച്ചന്‍

ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ പണം വിനിയോഗിക്കാന്‍ സമ്മതിക്കുകയില്ല എന്ന് പി.പി. തങ്കച്ചന്‍ പറഞ്ഞു. ഉദ്യോഗസ്ഥരെ വച്ച് പണപ്പിരിവ് നടത്തി കേസിനെ നേരിടാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് തങ്കച്ചന്‍ ആരോപിച്ചു. ആലപ്പുഴയില്‍ വച്ചാണ് മാധ്യമങ്ങളോട് തങ്കച്ചന്‍ ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രിസഭയില്‍ മുഖ്യമന്ത്രി ഇപ്പോള്‍ ഒറ്റക്ക് നില്‍ക്കുകയാണെന്നും തങ്കച്ചന്‍ പറഞ്ഞു.

സര്‍ക്കാരിനെതിരെ എസ്.എഫ്.ഐ രംഗത്ത്

സ്വാശ്രയ കോളേജ് പ്രശ്നത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരേ എസ്.എഫ്.ഐ രംഗത്ത് വന്നു.  കരാറില്‍ മാറ്റം വരുത്താതെ സ്വാശ്രയകരാറില്‍ ഒപ്പിടാന്‍ സര്‍ക്കാരിനെ അനുവദിക്കുകയില്ല എന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ശ്രീ. പി.കെ ബിജു പറഞ്ഞു. കേരളത്തിലെ രണ്ട് സ്വാശ്രയ കോളേജുകളുടെ അഫിലിയേഷന്‍ റദ്ദാക്കിയ നടപടിയെ എസ്.എഫ്.ഐ ന്യായീകരിച്ചു. ഈ നടപടി പിന്‍വലിക്കാന്‍ വേണ്ടി സര്‍ക്കാര്‍ ഇടപെടുന്നത് അപലപനീയമാണെന്നു ബിജു വ്യക്തമാക്കി. ഇതിനിടെ സ്വാശ്രയ കരാറില്‍ ഒപ്പിടുന്നത് സര്‍ക്കാര്‍ ബുധനാഴ്ചത്തേക്ക് മാറ്റി വച്ചു. നിയമവകുപ്പുമായി ആലോചിച്ച ശേഷം മാത്രം കരാറില്‍ ഒപ്പു വയ്ക്കാനാണ് ഈ നീക്കം.

ഉപതിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ്സ് ഒരുക്കം തുടങ്ങി

ലോകസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച നിയമസഭാ സാമാജികരുടെ നിയോജക മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ്സ് ഒരുക്കങ്ങള്‍ തുടങ്ങി. ആദ്യ പടി എന്ന നിലയില്‍ മൂന്ന് മണ്ഡലങ്ങളിലേക്കും സമിതികളെ നിശ്ചയിച്ചു. സമിതികള്‍ക്ക് ചുമതലക്കാരേയും നിശ്ചയിച്ചിട്ടുണ്ട്. എറണാകുളത്ത് പി.പി തങ്കച്ചനും, ആലപ്പുഴയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കണ്ണൂര് ആര്യാടന്‍ മുഹമ്മദിനുമാണ് ചുമതല. ലോകസഭാ തിരഞ്ഞെടുപ്പിന്റെ വിജയാവേശം നിയമസഭാ ഉപതിരഞ്ഞെടുപ്പിലും പ്രതിഫലിക്കും എന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്സ്


RECOMMENDED

e-storage pro Wordpress Theme