ടോം വടക്കനെതിരെ യൂത്ത് കോണ്‍ഗ്രസ്; വക്താവിനെ പുറത്താക്കി
ടോം വടക്കന്‍ തൃശൂരില്‍ സ്ഥാനാര്‍ഥിയായല്‍ സഹകരിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് വക്താവ് ഗോപു പ്രതാപ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിനു പിന്നാലെ ഇയാളെ യൂത്ത് കോണ്‍ഗ്രസില്‍നിന്ന് ആറുവര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തതായി ഡല്‍ഹിയില്‍ യൂത്ത് കോഗ്രസ് അഖിലേന്ത്യ നേതാക്കള്‍ അറിയിച്ചു. തിങ്കളാഴ്ച രാവിലെയാണ്. ടോം വടക്കനെതിരെ യൂത്ത് കോഗ്രസ് നേതാവ് വാര്‍ത്താ സമ്മേളനം നടത്തിയത്. മുല്ലപ്പള്ളിയും വി എം സുധീരനും മല്‍സരരംഗത്തുനിന്ന് പിന്മാറണമെന്നും രണ്ടും മൂന്നും തവണ മല്‍സരിച്ചവരെ സ്ഥാനാര്‍ഥികളാക്കരുതെന്നും വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു.
- No Comments »
- March 9th, 2009 by admin
