കേരളത്തില്‍ യു.ഡി.എഫ് തരംഗം -16 സീറ്റ് യു.ഡി.എഫ് – 4 സീറ്റ് എല്‍.ഡി.എഫ്
കേരളത്തിലെ വോട്ടെണ്ണല്‍ അവസാനിപ്പിച്ചപ്പോള്‍ യു.ഡി.എഫ് പതിനാറു സീറ്റുമായി വന്‍ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ 19 സീറ്റുകളില്‍ വിജയിച്ച എല്‍.ഡി.എഫ് ഇത്തവണ 4 സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. ഭാരതത്തിനെ നയിക്കുന്നതാര് എന്ന ചോദ്യത്തിന് ഏതാണ്ട് ഉത്തരം ലഭിച്ചു കഴിഞ്ഞു. 250 ലധികം സീറ്റുകളില്‍ യു.പി.എ മുന്നിട്ട് നില്‍ക്കുകയാണ്. കേരളം യു.പി.എക്ക് നല്‍കിയ സംഭാവന ഒട്ടും ചെറുതല്ല. കേരളത്തില്‍ മികവാര്‍ന്ന വിജയം ലഭിച്ചത് വയനാട് മണ്ഡലത്തിലാണ് ഒന്നരലക്ഷത്തിലധികം വോട്ടിനാണ് അവിടെ എം.ഐ ഷാനവാസ് വിജയിച്ചത്. കോഴിക്കോടും പാലക്കാടുമാണ് ശക്തമായ മത്സരം നടന്ന രണ്ട് മണ്ഡലങ്ങള്‍.
- No Comments »
- May 16th, 2009 by admin