സിപിഐ രണ്ടത്താണിയെ അംഗീകരിക്കില്ല.
പൊന്നാനിയില്‍ ഹുസൈന്‍ രണ്ടത്താണിയെ അംഗീകരിക്കില്ലെന്നു സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി കെ.ഇ. ഇസ്മയില്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച തീരുമാനം അറിയാന്‍ രാവിലെ മുതല്‍ രാഷ്ട്രീയ കേരളം കാത്തിരിക്കുക യായിരുന്നു,. ഇതിന്നിടയില്‍ എ.കെ.ജി സെന്ററില്‍ എത്തിയ സി.പി.ഐ അസിസ്ടന്റ്റ് സെക്രട്ടറി കെ.ഇ ഇസ്മയിലും ,മന്ത്രി സി.ദിവാകരനും സി.പി.എമുമായി ചര്‍ച്ചനടത്തി. ഒരു സമവായം ഉണ്ടായി എന്ന രീതിയില്‍ ഉള്ള വാര്‍ത്തകളാണ് രാവിലെ ഉണ്ടായതു. എന്നാല്‍ ഹുസൈന്‍ രണ്ടാതനിയെ സി.പി.ഐ സ്ഥാനാര്‍ഥി ആക്കികൊണ്ടുള്ള ഒരു പരിഹാരം സി.പി.ഐക്ക് പര്ടിക്കകത്തു പ്രശനങ്ങള്‍ക്ക് കാരണമാകും എന്നത് കൊണ്ടാകും തീരുമാനം മാറിയത് .നേരെത്തെ രണ്ടാതനിക്കെതിരെ വെളിയം ഭാര്‍ഗവന്‍ ശക്തമായ വിമര്‍ശനം നടത്തിയിരുന്നു .ഇതിനിടയില്‍ സി.പി .ഐ പ്രാദേശിക തലത്തില്‍ കമ്മിറ്റികള്‍ കൂടി .ഇലെക്ഷന്‍ ഒറ്റയ്ക്ക് നേരിടാന്‍ തയാറാകണം എന്ന നിലക്ക് ഇന്നും സി.പി.ഐ പാര്‍ടി ഘടകങ്ങള്‍ക്കു നിര്‍ദ്ദേശം നല്‍കി .
ഇനി വയനാട് സീറ്റ് സി.പി.ഐ ക്ക് നല്‍കി കൊണ്ട് ഒരു പ്രശ്ന പരിഹാരത്തിന് സി.പി.എം തയാറാകുമോ എന്നാണ് അറിയേണ്ടത് .അങ്ങനെയെന്കില്‍ പൊന്നാനി സി.പി.എം എടുത്തു വയനാട് സി.പി.ഐ ക്ക് നല്‍കും
- No Comments »
- March 16th, 2009 by admin
