സി.പി.എം തോല്‍വിക്ക് കാരണങ്ങളെന്ത് ?
കേരളത്തില്‍ ലോകസഭാ ഇലക്ഷനില്‍ പതിനാറു സീറ്റുകളിലും പരാജയപ്പെടാനുള്ള കാരണങ്ങള്‍ തേടിയായിരിക്കും സി.പി.എം നേതൃത്വം കുറച്ചു കാലത്തേക്കെങ്കിലും നടക്കുക. വി.എസ് അച്യുതാന്ദനും പിണറായി വിജയനും തമ്മിലുള്ള ശീതസമരവും പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും എല്ലാം ഇനി ചര്‍ച്ചാ വിഷയങ്ങളാണ്. വര്‍ഗ്ഗീയ കക്ഷി പരിവേഷമുള്ള പി.ഡി.പി യുമായി കൂട്ടുകൂടാനുള്ള തീരുമാനവും ചര്‍ച്ചക്ക് വിധേയമായേക്കാം. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങള്‍ വളരാന്‍ തോല്‍വി ഒരു കാരണമായേക്കാം എന്നും ശ്രുതിയുണ്ട്. ചെറുപ്പക്കാര്‍ ചിലര്‍ വിജയം നേടിയത് സി.പി.എമ്മിന്റെ ഭാവി പരിപാടികളെ തീര്‍ച്ചയായും സ്വാധീനിക്കും എന്നു കരുതാം. യുവജനങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കാനുള്ള തീരുമനവുമായി മുന്നോട്ട് പോകാന്‍ സി.പി.എം തയ്യാറായാല്‍ അത് മറ്റു പാര്‍ട്ടികളേയും സ്വാധീനിക്കും എന്ന കാര്യത്തില്‍ സംശയമില്ല.
വായനക്കാരുടെ അഭിപ്രായം തേടുന്നു…
- No Comments »
- May 16th, 2009 by admin