POLITICAL NEWS OF KERALA - കേരളത്തിലെ രാഷ്ട്രീയ വാര്‍ത്തകള്‍

ഉപതിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ്സ് ഒരുക്കം തുടങ്ങി

  • കെ.പി.സി.സി ഉപതിരഞ്ഞെടുപ്പിന് സമിതികളെ നിയോഗിച്ചു
  • സമിതികള്‍ക്ക് ചുമതലക്കാരായി
  • കണ്ണൂര്‍-ആര്യാടന്‍ മുഹമ്മദ്, എറണാകുളം - പി.പി. തങ്കച്ചന്‍,ആലപ്പുഴ -തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കേരളം വലതുപക്ഷത്തിന് വന്‍ വിജയം

  • നാല് സീറ്റ് ഇടതിന്
  • പതിനാറു സീറ്റില്‍ വലതുപക്ഷം വിജയിച്ചു
  • യു.ഡി.എഫ് ആഘോഷം തുടങ്ങി

കേരളത്തില്‍ വിജയിച്ചവര്‍

  • കാസര്‍കോഡ് - പി.കരുണാകരന്‍ - സി.പി.എം
  • വയനാട് - എം.ഐ. ഷാനവാസ് - കോണ്‍ഗ്രസ്സ്
  • കണ്ണൂര്‍ - കെ.സുധാകരന്‍ - കോണ്‍ഗ്രസ്സ്

കേരളത്തില്‍ വിജയിച്ചവര്‍

  • വടകര - മുല്ലപ്പിള്ളി രാമചന്ദ്രന്‍ - കോണ്‍ഗ്രസ്സ്
  • കോഴിക്കോട് - എം.കെ. രാഘവന്‍ - കോണ്‍ഗ്രസ്സ്
  • മലപ്പുറം - ഇ.അഹമ്മദ് - മുസ്ലീം ലീഗ്

കേരളത്തില്‍ വിജയിച്ചവര്‍

  • പൊന്നാനി - ഇ.ടി. മുഹമ്മദ് ബഷീര്‍ - മുസ്ലീം ലീഗ്
  • പാലക്കാട് - എം.ബി. രാജേഷ് - സി.പി.എം
  • ആലത്തുര്‍ - പി.കെ ബിജു - സി.പി.എം

കേരളത്തില്‍ വിജയിച്ചവര്‍

  • തൃശൂര്‍ - പി.സി.ചാക്കോ - കോണ്‍ഗ്രസ്സ്
  • ചാലക്കുടി - കെ.പി.ധനപാലന്‍ - കോണ്‍ഗ്രസ്സ്
  • എറണാകുളം - കെ.വി.തോമസ്സ് - കോണ്‍ഗ്രസ്സ്

കേരളത്തില്‍ വിജയിച്ചവര്‍

  • ഇടുക്കി - പി.ടി തോമസ്സ് - കോണ്‍ഗ്രസ്സ്
  • ആലപ്പുഴ - കെ.സി വേണുഗോപാല്‍ - കോണ്‍ഗ്രസ്സ്
  • കോട്ടയം - ജോസ്.കെ.മാണി - കേരള കോണ്‍ഗ്രസ്സ്

കേരളത്തില്‍ വിജയിച്ചവര്‍

  • പത്തനംതിട്ട - ആന്റോ ആന്റണി.പി - കോണ്‍ഗ്രസ്സ്
  • മാവേലിക്കര - കൊടിക്കുന്നില്‍ സുരേഷ് - കോണ്‍ഗ്രസ്സ്
  • കൊല്ലം - എന്‍.പീതാംബരക്കുറുപ്പ് - കോണ്‍ഗ്രസ്സ്

കേരളത്തില്‍ വിജയിച്ചവര്‍

  • ആറ്റിങ്ങല്‍ - എ.സമ്പത്ത് - സി.പി.എം
  • തിരുവനന്തപുരം- ശശി തരൂര്‍ - കോണ്‍ഗ്രസ്സ്
  • കോണ്‍ഗ്രസ്സ് 13 സീറ്റ്, സി.പി.എം 4 സീറ്റ്, മുസ്ലീംലീഗ് 2 സീറ്റ്, കേരള കോണ്‍ഗ്രസ്സ് (മാണി) 1 സീറ്റ്

Kerala Politics and Lok Sabha Election

  • Kerala Election 2009 - Parliament constituencies,Reviews,News and Reports
  • Kerala Political Parties and Candidates
  • കേരള രാഷ്ട്രീയം - സ്ഥാനാര്‍ത്ഥികളും വോട്ടെടുപ്പും

Kerala Politics

  • Discussion on Latest Political Events in Kerala
  • Latest and Exclusive Political News
  • Information of Various politicians
1 2 3 4 5 6 7 8 9 10 11

നിയമസഭ ഉപതെരെഞ്ഞെടുപ്പ് നവംബര്‍ 7 നു നടക്കും .

ആലപ്പുഴ ,എറണാകുളം ,കണ്ണൂര്‍ മണ്ഡലങ്ങളിലെ ഉപതെരെഞ്ഞെടുപ്പുകള്‍ നവംബര്‍  7 നു നടക്കുമെന്ന്  ഇലക്ഷന്‍ കമ്മിഷന്‍ അറിയിച്ചു .നവംബര്‍ 10  നു ഫലമറിയാം .കഴിഞ്ഞ ലോകസഭ  തെരെഞ്ഞെടുപ്പില്‍ എം .എല്‍ .എ മാരായിരുന്ന  കെ .സി  വേണുഗോപാലും ,കെ.വി .തോമസും ,കെ.സുധാകരനും വിജയിച്ച സാഹചര്യത്തിലാണ്  ഈ മണ്ഡലങ്ങളില്‍ ഉപതെരെഞ്ഞെടുപ്പ്  വേണ്ടി വരുന്നത് .മൂന്നു മണ്ഡലങ്ങളും  യു .ഡി. എഫില്‍ കോണ്‍ഗ്രസിന്റെ മണ്ഡലങ്ങളാണ് .കോണ്‍ഗ്രസിന്‌  വ്യെക്തമായ മേല്‍കൈ ഈ മണ്ഡലങ്ങളില്‍ ഉണ്ട് .എല്‍.ഡി.എഫില്‍  ആലപ്പുഴ മണ്ഡലം സി.പി .ഐ യും ,മറ്റു രണ്ടു മണ്ഡലങ്ങള്‍ സി.പി.എമ്മുമാണ്  മത്സരിക്കുന്നത് .ആലപ്പുഴയും  എറണാകുളവും  നിലവിലെ സാഹചര്യങ്ങളില്‍  എല്‍.ഡി .എഫിന് വലിയ പ്രതീക്ഷകള്‍ നല്‍കുന്നില്ല .എന്നാല്‍ കണ്ണൂരില്‍ കോണ്‍ഗ്രസിന്‌  മുന്‍ തൂക്കം ഉണ്ടെങ്കിലും സി .പി എമ്മിന്  അഭിമാന പോരാട്ടമാണ് .സ്ഥാനാര്‍ഥി ആരായാലും ലക്‌ഷ്യം സുധാകരനാണ്  എന്നതാണ്  അവിടെ സി .പി .എമ്മിനു പ്രധാന കാര്യം .

സി.പി.എം തോല്‍വിക്ക് കാരണങ്ങളെന്ത് ?

കേരളത്തില്‍ ലോകസഭാ ഇലക്ഷനില്‍ പതിനാറു സീറ്റുകളിലും പരാജയപ്പെടാനുള്ള കാരണങ്ങള്‍ തേടിയായിരിക്കും സി.പി.എം നേതൃത്വം കുറച്ചു കാലത്തേക്കെങ്കിലും നടക്കുക. വി.എസ് അച്യുതാന്ദനും പിണറായി വിജയനും തമ്മിലുള്ള ശീതസമരവും പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും എല്ലാം ഇനി ചര്‍ച്ചാ വിഷയങ്ങളാണ്. വര്‍ഗ്ഗീയ കക്ഷി പരിവേഷമുള്ള പി.ഡി.പി യുമായി കൂട്ടുകൂടാനുള്ള തീരുമാനവും ചര്‍ച്ചക്ക് വിധേയമായേക്കാം. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങള്‍ വളരാന്‍ തോല്‍വി ഒരു കാരണമായേക്കാം എന്നും ശ്രുതിയുണ്ട്. ചെറുപ്പക്കാര്‍ ചിലര്‍ വിജയം നേടിയത് സി.പി.എമ്മിന്റെ ഭാവി പരിപാടികളെ തീര്‍ച്ചയായും സ്വാധീനിക്കും എന്നു കരുതാം. യുവജനങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കാനുള്ള തീരുമനവുമായി മുന്നോട്ട് പോകാന്‍ സി.പി.എം തയ്യാറായാല്‍ അത് മറ്റു പാര്‍ട്ടികളേയും സ്വാധീനിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

വായനക്കാരുടെ അഭിപ്രായം തേടുന്നു…


RECOMMENDED

e-storage pro Wordpress Theme